ടൊവിനോ തോമസ്, സൗബിന് ഷാഹിര്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.. ‘നടികര്‍ തിലകം’എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിൽ ടൊവിനോയും സൗബിനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെപുറത്തുവിട്ടിരിക്കുകയാണ് . ഡേവിഡ് പണിക്കര്‍ എന്നാണ് ടൊവിനോയുടെ കഥാപാത്രത്തിന്റെ പേര്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന് അവതരിപ്പിക്കുന്നത്.
പുഷ്പ – ദ റൈസിന്റെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മെക്കേഴ്സ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. അലന് ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്സ്പീഡിനൊപ്പം ചേര്‍ന്നാണ് മൈത്രി മൂവി മെക്കേഴ്സിന്റെ വൈ.നവീനും, വൈ.രവി ശങ്കറും നടികര്‍ തിലകം നിര്‍മിക്കുന്നത്.
ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയുന്ന ചിത്രമാണിത്. സുവിന് സോമശേഖരനാണ് തിരക്കഥ. ചിത്രം ഒരു കൊമേഷ്യല്‍ എന്റര്ടെയ്നർ ആയിരിക്കുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക