സമ്മർ ഇൻ ബെത്ലഹേം’ സിനിമയ്ക്ക് ശേഷം സിബി മലയിൽ- രഞ്ജിത് കൂട്ടുകെട്ടിൽ ആസിഫ് അലിയെ നായകനാക്കി പുറത്തിറങ്ങുന്ന ചിത്രമാണ് ‘കൊത്ത്. നിഖില വിമലാണ് കൊത്തിൽ നായികയായി എത്തുന്നത്.
റോഷൻ മാത്യു, ശങ്കര്‍ രാമകൃഷ്ണൻ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രഞ്ജിത്ത്, ശ്രീലക്ഷ്മി, അനു മോഹൻ, ശ്രീജിത്ത് രവി, വിജിലേഷ്, ശിവൻ സോപാനം, അതുൽ രാംകുമാർ, ദിനേശ് ആലപ്പി എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിലണിനിരക്കുന്നു. പ്രശാന്ത് രവീന്ദ്രൻ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. റതിന് രാധാകൃഷ്ണന് ചിത്രത്തിന്റെ ചിത്രസംയോജനം.
സെപ്റ്റംബര്‍ 16 ആണ് പുതിയ റിലീസ് തീയതി. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ
പ്രതികരിക്കാൻ ഇവിടെ എഴുതുക