അക്വാറിയത്തിലെ മീനുകൾക്ക് നൽകാനായുള്ള കൃത്രിമ തീറ്റകള്‍ ധാരാളം വാങ്ങാൻ ലഭിക്കാറുണ്ട്. ഇവയ്ക്കെല്ലാം 200 രൂപയ്ക്ക് മേലെ വിലവരുന്നു. എന്നാല്‍ പ്രാദേശികമായി ലഭ്യമായ വിവിധ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിച്ച് മീനുകൾക്ക് നൽകാനായിവിലകുറഞ്ഞ കൃത്രിമ തീറ്റ സ്വയം ഉണ്ടാക്കാം.
250 ഗ്രാം ഉപ്പു ചേര്‍ക്കാതെ ഉണക്കിയ മീന്‍ അഥവാ ചെമ്മീന്‍ പൊടി, 200 ഗ്രാം കടലപ്പിണ്ണാക്ക്, 200 ഗ്രാം തവിട് , 150 ഗ്രാം ഗോതമ്പ് പൊടി, 20 ഗ്രാം മരച്ചീനി പൊടി , 2 കോഴിമുട്ട എന്നിവ ഒരുമിച്ച് ചേര്‍ത്ത് ആവശ്യമായ അളവില്‍ വെള്ളം ചേര്‍ത്ത് ചപ്പാത്തി ഉണ്ടാക്കാന്‍ ചെയ്യുന്നത് പോലെ നന്നായി കുഴച്ചെടുക്കുക.
കുഴച്ചെടുത്ത മാവ് പ്രഷര്‍ കുക്കറില്‍ വേവിക്കുക. തണുത്ത ശേഷം 10 മി.ലി മീനെണ്ണയും രണ്ട് മള്‍ട്ടി വിറ്റമിന്‍ ഗുളികകളും ചേര്‍ത്ത് വീണ്ടും നന്നായി കുഴക്കുക. കുഴച്ച മാവിനെ സേവനാഴി ഉപയോഗിച്ച് അനുയോജ്യമായ അരിപ്പയിലൂടെ പിഴിഞ്ഞെടുത്ത് നന്നായി ഉണക്കിയെടുക്കുക. വായുകടക്കാത്ത സംഭരണികളിലിട്ട് മൂന്ന് മാസത്തോളം ഉപയോഗിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക