നായയുടെ കടിയേറ്റു കഴിഞ്ഞാൽ ഉടൻ തന്നെ തൊട്ടടുത്തുള്ള വാട്ടർ ടാപ്പ് കണ്ട് പിടിച്ച ശേഷം ടാപ്പ് പൂർണ്ണമായും തുറന്ന് സോപ്പ് ഉപയോഗിച്ച് മുറിവ് കഴുകി വൃത്തിയാക്കുക. കുറഞ്ഞത് 15 മിനുട്ട് നേരമെങ്കിലും ഈ പ്രക്രിയ ആവർത്തിച്ച് കൊണ്ടിരിക്കുക. പേ വിഷബാധയുടെ അണുക്കൾ നശിക്കണമെങ്കിൽ ഇപ്രകാരം ചെയ്യേണ്ടത് അത്യാവശ്യമാണ്.
സോപ്പ് ലഭ്യമല്ലെങ്കിൽ വെള്ളം ഉപയോഗിച്ച് കഴുകി കൊണ്ടേ ഇരിക്കുക. എത്രയും പെട്ടെന്ന് സോപ്പ് ലഭ്യമാക്കാൻ ശ്രമിക്കുക. ഇത് കഴിഞ്ഞയുടൻ വിദഗ്ധ വൈദ്യസഹായത്തിനു വിധേയമാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക