മിത്രൻ ജവഹർ സംവിധാനം ചെയ്ത് ധനുഷ് നായകനായി തമിഴകത്ത് മുന്നേറുന്ന ചിത്രമാണ് ‘തിരുച്ചിദ്രമ്പലം’. ചിത്രത്തിലെ ‘മേഘം കറുക്കാത’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ധനുഷാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത് . ധനുഷ് തന്നെ ആലപിച്ച ഗാനരംഗത്തിൽ ധനുഷും നിത്യാ മേനോനും മനോഹരമായി ചുവടുകള്‍ വച്ചിരിക്കുകയാണ്
പ്രസന്ന ജി കെ ചിത്രസംയോജനം നിര്‍വഹിച്ച ചിത്രത്തിൽ ഓം പ്രകാശാണ് ഛായാഗ്രാഹകൻ. ‘യാരടി മോഹിനി’ക്ക് ശേഷം മിത്രൻ ജവഹറും ധനുഷും ഒന്നിക്കുന്ന ചിത്രമാണ് ‘തിരുച്ചിദ്രമ്പലം’.
പ്രതികരിക്കാൻ ഇവിടെ എഴുതുക