ഫോർഡിന്റെ വാഹനങ്ങൾ മികച്ച സുരക്ഷയ്ക്ക് പേരുകേട്ടതാണ്. ഇപ്പോൾ ഫോർഡിന്റെ 2022 റേഞ്ചറിന് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചു.
ഓസ്ട്രേലിയൻ NCAP ക്രാഷ് ടെസ്റ്റിനിടെ ഈ കാർ പൂർണ്ണമായും വിജയിച്ചു. ഫോർഡ് എൻഡവറിന്റെ പ്ലാറ്റ്ഫോമിൽ നിർമ്മിച്ച ഒരു പിക്കപ്പ് ട്രക്കാണ് ഫോർഡ് റേഞ്ചർ.
ക്രാഷ് ടെസ്റ്റിൽ പ്രായപൂർത്തിയായ ഒക്പ്പന്റ് പ്രൊട്ടക്ഷന്‍ 84% സ്കോറും കുട്ടികളുടെ ഒക്കപ്പന്റ് പ്രൊട്ടക്ഷന്‍ 93% സ്കോറും ലഭിച്ചു.
മുതിർന്നരുടെ സംരക്ഷണത്തിന് 38-ൽ 32.24 പോയിന്റും അതുപോലെ, ഫ്രണ്ടൽ ഓഫ്സെറ്റിന് 8-ൽ 5.28, ഫുൾ വിഡ്ത്ത് ഫ്രണ്ടലിന് 8-ൽ 7.36, സൈഡ് ഇംപാക്റ്റിന് 6-ൽ 6, പോൾ ഒബ്ലിക്കിന് 6-ൽ 5.15, വിപ്ലാഷിന് 4-ൽ ഫാർ-സൈഡ് ഇംപാക്റ്റ്, 3-ൽ 2.44. വിപ്ലാഷ് പ്രൊട്ടക്ഷന്‍ (ഫ്രണ്ട്), വിപ്ലാഷ് പ്രൊട്ടക്ഷന്‍ (പിൻഭാഗം) 1-ൽ 0, റെസ്ക്യൂ ആൻഡ് എക്സ്ട്രാക്ഷന്‍ 2-ൽ 2 പോയിന്റും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക