ദുൽഖർ സൽമാന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സീതാരാമം മികച്ച പ്രതികരണങ്ങൾ നേടിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദുൽഖർ നൽകിയ അഭിമുഖത്തിൽ താരം മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറൽ ആയിരിക്കുന്നത്. ദുൽഖറിന്റെ വാക്കുകൾ ഇങ്ങനെ….
“ചില ചിത്രങ്ങള്‍ക്ക് മോശം നിരൂപണങ്ങള്‍ ലഭിക്കുമ്പോള്‍ ഞാന്‍ വാപ്പച്ചിയോട് അതേക്കുറിച്ച് പറയാറുണ്ട്. അതെല്ലാം ഞാന്‍ വായിച്ചു എന്നാവും അദ്ദേഹത്തിന്റെ ആദ്യപ്രതികരണം! എണ്‍പതുകളില്‍ എന്നെ വിമര്‍ശിച്ചവര്‍ ഇപ്പോള്‍ ഇവിടെയില്ല. അവരുടെ സ്ഥാനത്ത് ഇപ്പോള്‍ പുതിയ ആളുകള്‍ ആണ്. അതില്‍ പ്രയാസപ്പെടേണ്ടതില്ല എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക