തരാകുടുബാംഗമായ താര കല്യാണിന്റെ സർജറിയുമായി ബന്ധപ്പെട്ട വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് . സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ഈ കുടുംബം . അതുകൊണ്ട് തന്നെ താര കല്യാണിന്റെയോ സൗഭാഗ്യയുടെയോ ജീവിതത്തിലുണ്ടാകുന്ന ഓരോ വിശേഷങ്ങളും അറിയാൻ ധാരാളം പേർക്ക് താൽപര്യവുമുണ്ട്.
ഇപ്പോഴിതാ അൽപം ദുഖം പകരുന്നൊരു വാർത്തയാണ് സൗഭാഗ്യ ഏവരോടുമായി പങ്കുവച്ചിരിക്കുന്നത്. അമ്മ താരയ്ക്ക് ഒരു സർജറി ആവശ്യമായി വന്നിരിക്കുന്നുവെന്നും അതിന് എല്ലാവരുടെയും പ്രാർത്ഥന വേണമെന്നുമായിരുന്നു സൗഭാഗ്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച പോസ്റ്റിലുണ്ടായിരുന്നത്.
തന്റെ ശബ്ദം അടഞ്ഞുപോയിരിക്കുന്നുവെന്നും ഇത് നേരെയാക്കാൻ ഒരു മേജർ സർജറി വൈകാതെ നടക്കുമെന്നും ഒരു യൂട്യൂബ് വീഡിയോയ്ക്കിടെയാണ് താര നേരത്തെ സൂചിപ്പിച്ചത്.
ഈ സർജറിയെ കുറിച്ചാണ് സൗഭാഗ്യയിപ്പോൾ സൂചിപ്പിച്ചിരിക്കുന്നത്. സർജറിക്ക് തൊട്ടുമുമ്പ് തന്റെ കുഞ്ഞിനെ കൊഞ്ചിക്കുന്ന അമ്മയുടെ ഫോട്ടോയാണ് സൗഭാഗ്യ പങ്കുവച്ചത്. ഇന്ന്, സർജറി വിജയകരമായി പൂർത്തിയാക്കിയെന്ന വിശേഷവും സൗഭാഗ്യ പങ്കുവച്ചിട്ടുണ്ട്. സർജറിക്ക് ശേഷം അമ്മ വിശ്രമത്തിലുള്ളതാണ് ഈ ഫോട്ടോയിലുള്ളത്. നിരവധി പേരാണ് താരയ്ക്ക് സോഷ്യൽ മീഡിയയിൽ സൗഖ്യം നേരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക