സംസ്ഥാനത്ത് ആദിവാസി മേഖലകളിൽ പിടിമുറുക്കുന്ന ബ്ലേഡ് പലിശക്കാരെ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന് .
പട്ടിക വര്‍ഗ സംസ്ഥാന തല ഉപദേശക സമിതിയുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സ്വയം സഹായ സംഘങ്ങള്‍ എസ് സി -എസ് ടി വികസന കോര്പറേഷന് ഈ മേഖലകളില്‍ ഇടപെട്ട് ജാമ്യരഹിതവും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലുമുള്ള വായ്പകള്‍ നല്‍കാനും മന്ത്രി നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച പദ്ധതി അടിയന്തിരമായി സമര്‍പ്പിക്കണം.
ആദിവാസി ജനതയുടെ ഭൂമി പ്രശ്നങ്ങള്‍ ഓരോ ജില്ല അടിസ്ഥാനത്തില്‍ പരിഹരിക്കണം. ഇതിനായി റവന്യു – വനം വകുപ്പുകളുമായി ചേര്‍ന്നുള്ള യോഗം ഉടനെ വിളിക്കാനും യോഗം തീരുമാനിച്ചു. പട്ടിക വര്‍ഗ ജനതയെ പൊതു സമൂഹത്തോടൊപ്പം ചേര്‍ത്ത് നയിക്കാന്‍ ഉപദേശക സമിതി അടക്കം പ്രത്യേക ഇടപെടല്‍ വേണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക