സിപിഐ ജില്ലാ സമ്മേളനങ്ങൾ ഏതാണ്ട് പൂർത്തിയാക്കി സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുകയാണ്. ഈ മാസം അവസാനവും അടുത്ത മാസം ആദ്യവുമായി തിരുവനന്തപുരത്ത് സമ്മേളനം നടക്കും. അനുബന്ധ പരിപാടികളും തുടങ്ങിക്കഴിഞ്ഞു .
അതിനിടെ സംസ്ഥാന സെക്രട്ടറി ആരാകും എന്ന ചർച്ചകൾ സജീവമാണ്. വേണ്ടി വന്നാൽ തുടരുമെന്നുള്ള പരോക്ഷ സൂചന കാനം രാജേന്ദ്രൻ നേരത്തെ തന്നെ നൽകിയിട്ടുണ്ട്.
എന്നാൽ പാർട്ടിയെ സിപിഎമ്മിന്റെ വാലാക്കി മാറ്റിയ കാനം തുടരാൻ പാടില്ലെന്ന നിലപാടിലാണ് കെ ഇ ഇസ്മയിലിനെ അനുകൂലിക്കുന്നവർ എന്നാണ് റിപ്പോർട്ടുകൾ.
കാനം ഒഴിഞ്ഞാൽ ഇപ്പോഴത്തെ അസി.സെക്രട്ടറി കെ പ്രകാശ് ബാബു സെക്രട്ടറി ആയേക്കും. ഇസ്മായിൽ പക്ഷക്കാരനാണ് പ്രകാശ് ബാബു.
ആരോഗ്യ പ്രശ്നങ്ങളും കാനത്തെ അലട്ടുന്നുണ്ട്. ചില ജില്ലാ സമ്മേളനങ്ങളിൽ നടന്ന വിഭാഗീയ പ്രവണത സംസ്ഥാന സമ്മേളനത്തിലും ഉണ്ടായേക്കുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം. അതിനാൽ തന്നെ അണിയറ നീക്കങ്ങളും സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക