സംരംഭക വർഷം പദ്ധതിയുടെ ഭാഗമായുള്ള മണ്ഡലംതല അവലോകന യോഗങ്ങൾ നടത്തും. കൂത്തുപറമ്പ് മണ്ഡലം യോഗം സെപ്റ്റംബർ 16ന് ഉച്ചക്ക് 2.30ന് പാനൂർ പി ആർ മന്ദിരത്തിലെ എം എൽ എ ഓഫീസിലും 17ന് രാവിലെ 11 മണിക്ക് അഴീക്കോട് മണ്ഡലം യോഗം കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും 19ന് രാവിലെ 10 മണിക്ക് ഇരിക്കൂർ മണ്ഡലം യോഗം ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി ഹാളിലും ചേരും. യോഗങ്ങളിൽ മണ്ഡലത്തിലെ തദ്ദേശ സ്ഥാപന പ്രതിനിധികൾ, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക