അമ്മയിൽ ആൺ- പെൺ വ്യത്യാസമില്ലെന്ന് നടി അന്‍സിബ ഹസന്. അമ്മയിൽ ജനാധിപത്യ മാർഗത്തിലാണ് തെരഞ്ഞെടുപ്പ് ഉൾപ്പടെ നടക്കുന്നത്. ആൺകോയ്മ ഇല്ലാത്തത് കൊണ്ടാണല്ലോ ശ്വേതാ മേനോൻ വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ലോകത്താകെ അതല്ല സ്ഥിതി. ഒരു ആണാധിപത്യ മനോഭാവം പരക്കെയുണ്ട്. അതിനിയും ഇല്ലാതായിട്ടില്ല. ഹെൻറിക് ഇബ്സന്റെ ‘എ ഡോൾസ് ഹൗസ്’ എന്ന നാടകത്തിലെ പ്രധാന കഥാപാത്രമായ നോറ ആണാധിപത്യത്തിന്റെ ഇരയാണ്. ആ നാടകം എത്രയോ കാലം മുമ്പ് രചിക്കപ്പെട്ടതാണ്, അന്‍സിബ പറഞ്ഞു.
അതേസമയം സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയില്‍ അംഗമാവാന്‍ തനിക്ക് തോന്നിയിട്ടില്ലെന്നും അന്‍സിബ പറഞ്ഞു. ഡബ്യുസിസിയില്‍ ഞാന്‍ അംഗമല്ല. എന്നെ അങ്ങോട്ട് ക്ഷണിച്ചിട്ടില്ല. പോകണമെന്ന് എനിക്ക് തോന്നിയിട്ടുമില്ല, അന്‍സിബ പറഞ്ഞു. അമ്മ വര്‍ക്കിംഗ് കമ്മിറ്റി അംഗം കൂടിയാണ് അന്‍സിബ ഹസന്.
റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അന്‍സിബ . സൗദി കലാസംഘം സംഘടിപ്പിക്കുന്ന എസ് കെ എസ് റിയാദ് ബീറ്റ്സ് 2022 കലോത്സവത്തിൽ പങ്കെടുക്കാൻ റിയാദിലെത്തിയതായിരുന്നു അൻസിബ.
പ്രതികരിക്കാൻ ഇവിടെ എഴുതുക