ടീം ഇന്ത്യയുടെ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചാഹൽ തന്റെ ഭാര്യ ധനശ്രീ വർമ്മയോടുള്ള സ്നേഹം പ്രകടിപ്പിച്ചു.
“ഏറ്റവും ശക്തയായ സ്ത്രീ.. അവളാണ് എന്റെ ശക്തി” എന്ന് പറഞ്ഞു കൊണ്ട് ചാഹൽ തന്റെ ഭാര്യയോടൊപ്പം ചെലവഴിച്ച മനോഹരമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
ഈ വിഡിയോ കണ്ട ആരാധകർ ‘അഭ്യൂഹങ്ങൾക്ക് പൂർണമായൊരു വിരാമം’ എന്നാണ് കമന്റ് ചെയ്യുന്നത്.
സൂര്യകുമാർ യാദവ് നൽകിയ പാർട്ടിയിൽ ധനശ്രീ തനിച്ചാണ് പങ്കെടുത്തതെന്നും ചാഹലുമായി പിണക്കമുണ്ടെന്നും വാർത്തകൾ വന്നിരുന്നു.
പാർട്ടിയിൽ ശ്രേയസ് അയ്യരുമൊത്തുള്ള ഫോട്ടോ കാരണം ധനശ്രീക്ക് ധാരാളം ട്രോളുകൾ ലഭിച്ചു. ചാഹൽ-ധനശ്രീ വേർപിരിയാൻ പോകുന്നു എന്ന തരത്തിൽ ഗോസിപ്പ് പരന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക