നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ നായകനടനായി മലയാളത്തിൽ സജീവമായ നടനാണ് വിനു മോഹൻ. പിന്നീട് നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടെങ്കിലും പല ചിത്രങ്ങളും വേണ്ടത്ര വിജയം നേടിയില്ല. എന്നാൽ ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വിനു മോഹൻ വീണ്ടും വാർത്തകളിൽ നിറയുന്നത് വമ്പൻ മേക്ക് നടത്തിക്കൊണ്ടാണ്. രണ്ടു മാസം കൊണ്ട് താരം 15 കിലോയാണ് കുറച്ചത്.
വർക്ക് ഔട്ടിനെയും മേക്ക് ഓവറിനെയും പറ്റി വിനു മോഹന്റെ വാക്കുകൾ….
” വർക്ക്ഔട്ട് തുടങ്ങുമ്പോൾ 94 ആയിരുന്നു എന്റെ ശരീരഭാരം. രണ്ടു മാസം കൊണ്ട് 79 ആയി കുറഞ്ഞു. ഗ്രൗണ്ട് എക്സർസൈസ് ആണ് കൂടുതൽ ചെയ്തത്. അനൂപ് എന്ന ഒരു പേഴ്സണൽ ട്രെയിനർ ഉണ്ടായിരുന്നു. മുൻപൊന്നും ഗ്രൗണ്ട് എക്സർസൈസ് അധികം ചെയ്യില്ലായിരുന്നു. ഒരു സുഹൃത്തിന്റെ ഫ്ലാറ്റിലുള്ള ജിമ്മിലായിരുന്നു വർക്ക്ഔട്ട് ചെയ്തത്. അറുപതു ദിവസം മുടങ്ങാതെ ചെയ്തു. വെയ്റ്റ് ട്രെയിനിങ് ഒന്നും ചെയ്തില്ല. എക്സർസൈസ് ചെയ്യില്ല എല്ലാ ദിവസവും മാറ്റിക്കൊണ്ടിരിക്കും. ചില ദിവസങ്ങളിൽ ഡാൻസ് ചെയ്യും അങ്ങനെ ബോർ അടിക്കാതിരിക്കാൻ ശ്രദ്ധിച്ചു. ഇപ്പോൾ ചെയ്യുന്നത് ഗ്രൗണ്ട് എക്സർസൈസ് മാത്രമാണ്. വെയിറ്റ് ട്രെയിനിങ് തുടങ്ങണം. ഒരു ദിവസം മൂന്നു മണിക്കൂറൊക്കെ വർക്ക് ഔട്ട് ചെയ്യാറുണ്ട്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക