തിരുവനന്തപുരം: നാലാഞ്ചിറ കുരിശ്ശടി ജങ്ഷന് സമീപം യുവതി സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ച് മരിച്ചു. ഉദിയനൂര്‍ പുളിയംപള്ളില്‍ വീട്ടില്‍ ജിജി ജോസഫിന്റെ ഭാര്യ പ്രീത (39) ആണ് മരിച്ചത്.
മകളെ സ്കൂളിൽ നിന്നും കൂട്ടി കൊണ്ട് വരാൻ പോകുമ്പോഴാണ് അപകടം. പ്രീത സഞ്ചരിച്ച അതേ ദിശയില്‍ വന്ന ബസ് സ്കൂട്ടറിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ പ്രീതയുടെ തലയിലൂടെ ബസിന്റെ ചക്രം കയറി ഇറങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക