തൃശൂർ: തൃശൂര്‍ ചേറ്റുവ സ്വദേശി വിനോദിന്റെ വീട്ടില്‍ കഞ്ചാവ് വില്‍ക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മണം പിടിച്ചെത്തിയ പൊലീസ് നായ കണ്ടെത്തിയത് പ്രതിയുടെ വീട്ടില്‍ കട്ടിലിനടിയില്‍ ഒളിപ്പിച്ച 800 ഗ്രാം കഞ്ചാവ്.
ഒട്ടേറെ കഞ്ചാവ് കേസിൽ ഇയാൾ പ്രതിയാണെന്നും പൊലീസ് പറയുന്നു. പൊലീസിനെ കണ്ടതോടെ വിനോദ് രക്ഷപ്പെട്ടു. കഞ്ചാവ് എവിടെയാണ് ഒളിപ്പിച്ചതെന്ന് ആദ്യം പൊലീസിനു കണ്ടെത്താനായില്ല.
അവസാനം റൂറല്‍ പൊലീസിന്റെ ഡോഗ് സ്ക്വാഡിനെ രംഗത്തിറക്കി. കട്ടിലിനടിയില്‍ ഒളിപ്പിച്ച കഞ്ചാവ് പൊലീസ് നായ റാണ കണ്ടെത്തുകയായിരുന്നു.
തൃശൂര്‍ റൂറല്‍ പൊലീസിന്റെ ലഹരിവിരുദ്ധ സംഘവും ഡോഗ് സ്ക്വാഡും വാടാനപ്പിള്ളി പൊലീസും സംയുക്തമായാണ് കഞ്ചാവ് പരിശോധനയ്ക്കിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക