കണ്ണൂർ ജില്ലയിലുമുണ്ട് മനോഹരമായ ആഭ്യന്തര സഞ്ചാര കേന്ദ്രങ്ങൾ. അതിലൊന്നാണ് ഏറെ ആകർഷകമായ പാലുകാച്ചി മല . കേളകം കൊട്ടിയൂർ പഞ്ചായത്തുകളുടെ ഭാഗമായ പ്രദേശം.വർഷത്തിൽ ഏറിയ പങ്കും മലനിരകളെ പുതപ്പണിയിക്കാറുള്ള കോടമഞ്ഞ്പ ആണ് ഇവിടുത്തെ പ്രത്യേകത .
ഇവിടെ സവിശേഷതകൾ നിരവധിയാണ്.സാഹസികതയും വനത്തിന്റെ കുളിർമയും ഒത്തിണങ്ങിയ ഇവിടം സഞ്ചാരികൾക്ക് അനുഭൂതി നൽകുന്നു . ഉദയാസ്തമയങ്ങളുടെ വിസ്മയകരമായ ദൃശ്യങ്ങളാണ് പാലുകാച്ചി മല സമ്മാനിക്കുന്നത്.
മേഘങ്ങൾ കൈയെത്തുന്ന ദൂരത്തിൽ നിൽക്കുന്ന കാഴ്ച കർണാനന്ദകരമാണ്. സമുദ്രനിരപ്പിൽനിന്ന് 1200 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശമാണിത്. മലഞ്ചെരുവിലെ ഹെക്ടറുകളോളമുള്ള പുൽമേടിന്റെ ടൂറിസം സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുകയാണ് ഇപ്പോൾ ടൂറിസം-വനം വകുപ്പുകൾ . സഞ്ചാരികളെ ആകർഷിക്കുന്ന വിവിധ പദ്ധതികൾ നടപ്പാക്കി വരുന്നു. അതിന്റെ ഭാഗമായി ഇപ്പോൾ ട്രക്കിങ് ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക