തെരുവുനായ്ക്കളുടെ പ്രജനനനിയന്ത്രണത്തിനായി ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ പടിയൂർ ഗ്രാമപഞ്ചായത്തിലെ ഉദരത്തൂരിൽ പ്രവർത്തനമാരംഭിക്കുന്ന എ ബി സി സെന്ററിലേക്ക് താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു.
വെറ്റിനറി സർജൻ (യോഗ്യത: ബി വി എസ്സി ആന്റ് എ എച്ച്, കെ എസ് വി സി രജിസ്ട്രേഷൻ), ഓപ്പറേഷൻ തിയറ്റർ സഹായി (യോഗ്യത: പ്ലസ്ടു വി എച്ച് എസ് ഇ മൃഗസംരക്ഷണം), മൃഗപരിപാലകർ/ഡോഗ് ക്യാച്ചേഴ്സ് (തെരുവുനായ്ക്കളെ പിടികൂടുന്നതിനുള്ള സന്നദ്ധത, ഉയർന്ന കായിക ക്ഷമത). എ ബി സി പ്രോഗ്രാമിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ യോഗ്യത, അസ്സൽ സർട്ടിഫിക്കറ്റ് സഹിതം സെപ്റ്റംബർ 27ന് രാവിലെ 11 മണിക്ക് ജില്ലാപഞ്ചായത്തിൽ വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കുക. ഫോൺ: 0497 2700267
പ്രതികരിക്കാൻ ഇവിടെ എഴുതുക