കഴിച്ചാൽ മരണം വരെ സംഭവിച്ചേക്കാവുന്ന ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ചില വിത്തുകളുണ്ട്. അത്തരത്തിൽ അപകടമുണ്ടാക്കുന്ന ചില ഫലവിത്തുകൾ ഏതൊക്കെയാണെന്ന് നോക്കാം.
ആപ്പിളിന്റെ കുരു: ആപ്പിളിന്റെ കുരുവിൽ അമിഗ്ദാലിൻ എന്ന രാസവസ്തു അടങ്ങിയിരിക്കുന്നു. ഇത് വയറിനുള്ളിൽ എത്തിയാൽ ഹൈഡ്രജൻ സയനൈഡ് എന്ന രാസവസ്തു പുറത്തു വിടും. ഇത് മരണത്തിലേക്ക് നയിച്ചേക്കാം. ചെറിയ അളവിൽ എത്തുമ്പോൾ വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല. ഒരു കിലോഗ്രാമിന് 1.52 ഗ്രാം എന്ന തോതിൽ ഹൈഡ്രജൻ സയനൈഡ് ഉത്പാദിപ്പിച്ചാൽ മാത്രമേ മരണം സംഭവിക്കുകയുള്ളൂ.
ലിച്ചി പഴത്തിന്റെ കുരു: ശരീരത്തെ ദോഷകരമായി ബാധിക്കുന്ന നാച്ചുറൽ ടോക്സിനുകൾ ലിച്ചി കുരുവിൽ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിച്ച് തലച്ചോറിൽ നീർക്കെട്ട് ഉണ്ടാക്കുന്ന ഒരുതരം അമിനോ ആസിഡും ഇതിൽ അടങ്ങിയിട്ടുണ്ട്.
തക്കാളി കുരു: തക്കാളിയുടെ കുരുക്കൾ വൃക്കയിലെ കല്ലിന് കാരണമാകും.
ആപ്രികോട്, പ്ലം, ചെറി, പീച്ച് എന്നിവയുടെ കുരുക്കളും വിഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക