പാൻ ഇന്ത്യൻ ലെവലിൽ ആരാധകരുള്ള തെലുങ്കു താരമാണ് വിജയ് ദേവരകൊണ്ട. ഇപ്പോഴിതാ താരം തന്റെ ഫിറ്റ്നസ് രഹസ്യം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്.
” ഞാൻ നന്നായി ഉറങ്ങും. ആരോഗ്യകരമായ ഭക്ഷണം കഴിക്കും. സാധ്യമാകുമ്പോഴെല്ലാം വർക്ക് ഔട്ട് ചെയ്യാറുണ്ട്. എന്നാൽ തിരക്കുള്ള ദിവസങ്ങളിൽ ബേസിക്ക് വർക്ക്ഔട്ട് മാത്രം ചെയ്യും. ഞാൻ പരമാവധി ഒഴിവാക്കുന്ന ഒരേയൊരു സാധനം പഞ്ചസാരയാണ്, കാരണം പഞ്ചസാര ആരോഗ്യത്തിന് നല്ലതല്ല. എല്ലാവരോടും ഞാൻ ഇക്കാര്യം ഉപദേശിക്കുകയാണ്. ധാരാളം പച്ചക്കറികൾ കഴിക്കുക. എനിക്ക് മാംസം ഇഷ്ടമാണ്, അതിനാൽ ഞാൻ ധാരാളം മാംസവും കഴിക്കാറുണ്ട്.
ചില ദിവസങ്ങളിൽ കായിക വിനോദങ്ങളിൽ ഏർപ്പെടാറുണ്ട്. വോളിബോളും ബാഡ്മിന്റണും ക്രിക്കറ്റുമെല്ലാം ഇഷ്ടമാണ്. ” വിജയ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക