ദുൽഖർ സൽമാന്റെ ബോളിവുഡ് ചിത്രം ‘ഛുപ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രത്തിന്റേതായി പുറത്തുവന്ന അപ്ഡേറ്റുകൾക്ക് എല്ലാം തന്നെ വൻ വരവേൽപ്പായിരുന്നു ആരാധകർ നൽകിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ വീഡിയോ സോംഗ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
മേരെ ലൗ എന്ന പാട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. അമിത് ത്രിവേദി സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് സ്വാനന്ദ് കിർകിരെ ആണ്. അമിത് ത്രിവേദി തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക