പത്തനംതിട്ട: ഭർത്താവിന്റെ വെട്ടേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള വിദ്യയുടെ (27) ആരോഗ്യനില മെച്ചപ്പെട്ടു. വിദ്യയ്ക്കു ബോധം തെളിഞ്ഞു.
സന്തോഷ് മുൻപും ഇത്തരം അക്രമം നടത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. സംശയരോഗിയായ സന്തോഷ് വിദ്യയെ നിരന്തരം മർദിക്കുമായിരുന്നു.
മകന്റെ പേരിടീൽ ചടങ്ങിനെത്തിയപ്പോഴും വിദ്യയെ ദേഹോപദ്രവമേൽപ്പിച്ചിരുന്നു.
ഈ സംഭവത്തിന്റെ തുടർച്ചയായാണ് വിവാഹമോചനത്തിനായി വിദ്യ കേസ് ഫയൽ ചെയ്തത്. വിദ്യയ്ക്ക് തന്നെക്കാൾ വിദ്യാഭ്യാസം ഉള്ളതും കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നതിലൂടെ സ്വന്തമായി വരുമാനം കണ്ടെത്തിയിരുന്നതും സന്തോഷിന് അമർഷം ഉണ്ടാക്കിയിരുന്നതായി നാട്ടുകാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക