ടീമിന്റെ പുതിയ ജേഴ്സി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) തിങ്കളാഴ്ച പുറത്തിറക്കി. ഒന്നല്ല രണ്ട് തരം ജേഴ്സികളാണ് പിസിബി തദവസരത്തിൽ പുറത്തിറക്കിയത്. ഇതിൽ ഒരു ജേഴ്സിയുടെ നിറം പച്ചയും മറ്റൊന്ന് നീലയുമാണ്. എന്നാൽ ഇതിന് പിന്നിൽ ഒരു പ്രത്യേക കാരണമുണ്ട്.
പാകിസ്ഥാൻ ടീം ഇന്ന് മുതൽ ഇംഗ്ലണ്ടിനെതിരെ ഏഴ് മത്സരങ്ങളുടെ ടി20 പരമ്പര കളിക്കും. കറാച്ചിയിലെ ദേശീയ സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും തമ്മിലുള്ള ആദ്യ മത്സരം.
ഈ മത്സരത്തിൽ പാക് ടീം നീല ജഴ്സി അണിഞ്ഞ് കളത്തിലിറങ്ങും. രാജ്യത്തെ വെള്ളപ്പൊക്കം മൂലമുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് ബോധവൽക്കരണത്തിനായി ടീം ഇത് ചെയ്യുമെന്ന് പിസിബി അറിയിച്ചു.
ടി20 പരമ്പരയിൽ നിന്നുള്ള വരുമാനം പാക് ടീം പ്രധാനമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
പാകിസ്ഥാൻ ഇപ്പോൾ കടുത്ത വെള്ളപ്പൊക്കത്തെ അഭിമുഖീകരിക്കുകയാണ്. ഇതുവരെ ആയിരത്തിലധികം പേർ ഇവിടെ വെള്ളപ്പൊക്കത്തിൽ മരിക്കുകയും ലക്ഷക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്തു.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന് ഈ ദുരന്തം മൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക