ചർമ്മത്തിനും മുടിയ്ക്കും കറ്റാർവാഴ നൽകുന്ന ഗുണങ്ങൾ ഏറെയാണ്. ഈ ഉപയോഗങ്ങൾ മനസ്സിലാക്കിയത് കൊണ്ട് തന്നെ ഇന്ന് മിക്ക വീടുകളിലും കറ്റാർവാഴ വച്ച് പിടിപ്പിച്ചിട്ടുണ്ട്. കറ്റാർവാഴ എങ്ങനെ തടി കുറയാൻ സഹായിക്കുന്നു എന്ന് നോക്കാം.
കറ്റാര്‍വാഴ, നാരങ്ങ, എന്നിവയുടെ ജ്യൂസ് എന്നിവ എടുത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ ചേർത്ത് പാനില്‍ വച്ച് ചൂടാക്കുക. ജെല്‍ പൂര്‍ണമായും അലിഞ്ഞ് ചേരുന്നത് വരെ ഇത് തുടരണം. ഇതിലേക്ക് ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് കുടിക്കുക. ഇത് വെറും വയറ്റിൽ കുടിക്കാൻ ശ്രദ്ധിക്കുക. മെറ്റബോളിസം വേഗത്തിലാക്കി ഇത് ശരീരഭാരം കുറയാൻ നമ്മെ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക