കുളി കഴിഞ്ഞയുടൻ ആഹാരം കഴിക്കാൻ പാടില്ല എന്ന് മുതിർന്നവർ നമ്മോട് പറയാറുണ്ട്. എന്നാൽ ഇതിന് എന്തെങ്കിലും ശാസ്ട്രീയമായ വശമുണ്ടോ? ഉണ്ട് എന്ന് തന്നെയാണ് ഉത്തരം. കുളിക്കുമ്പോൾ ശരീരത്തിന്റെ ഊഷ്മാവിൽ ഏറ്റക്കുറച്ചിലുകൾ വരുന്നത് കാരണം കുളിക്കുന്നതിന് തൊട്ടു മുമ്പും കുളി കഴിഞ്ഞ ഉടനെയും കഴിക്കരുത് എന്ന് ആയുർവേദം അനുശാസിക്കുന്നു. ശരിയായ രീതിയിലുള്ള ദഹനം നടക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ടാണിത്.
ഇത്തരത്തിൽ ഉള്ള പതിവ് തുടരുമ്പോൾ ശരീരത്തിന് പല ബൂദ്ധിമുട്ടുകളും അനുഭവപ്പെടാന്‍ തുടങ്ങും. ശരീരഭാരം വര്‍ദ്ധിക്കാനും അമിതവണ്ണത്തിനും ഇത് കാരണമാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. കുളിയും ഭക്ഷണവും തമ്മില്‍ രണ്ട് മൂന്ന് മണിക്കൂര്‍ എങ്കിലും ഇടവേള വേണമെന്നാണ് കണക്കെങ്കിലും ഇന്നത്തെ തിരക്കിനടയിൽ അത് പ്രാവർത്തികമല്ല. അതിനാൽ കുളിച്ചതിന് ഉടനെയോ കുളിക്കുന്നതിന് തൊട്ട് മുമ്പോ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക