പ്രോട്ടീന്‍, കാല്‍സ്യം, ഇരുമ്പ് , മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, ചെമ്പ് തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് ബ്രൊക്കോളി. ഇതിൽ ഉയര്‍ന്ന അളവിൽ ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാൽ ദഹനത്തിന് ഏറെ സഹായകമാണ്.
ശരീരത്തിലെ വിഷാംശം ഇല്ലാതാക്കി ശരീരത്തെ ശുദ്ധമാക്കാൻ ബ്രൊക്കോളി സഹായിക്കും. മലശോധന ശരിയാക്കാനും ഇത് നല്ലതാണ്.
നാരുകൾ അടങ്ങിയ ഒരു പച്ചക്കറി ആയതിനാൽ ശരീരഭാരം കുറയ്ക്കുന്നതിനും അമിതമാകാതെ പ്രതിരോധിക്കുന്നതിനും ബ്രോക്കോളി സഹായിക്കും.
ബ്രൊക്കോളിയിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോറഫാനിന്‍ എന്ന ഘടകം ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക