കുമളി; വാക്കേറ്റത്തെത്തുടർന്ന് പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന ദമ്പതികളിൽ ഭാര്യ മരിച്ചു.
ചക്കുപള്ളം പട്ടാശേരിൽ പി.എസ്.അനിത(42) ആണ് മരിച്ചത്. പൊള്ളലേറ്റ ഭർത്താവ് വിനോദ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് അനിത മരിച്ചത്.
12ന് രാത്രിയിലായിരുന്നു സംഭവം. ഭർത്താവാണ് തീ കൊളുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക