പുന്നയൂർക്കുളം: മദ്യം വാങ്ങാൻ പണം നല്കാതിരുന്ന അമ്മയെ മകന് തീകൊളുത്തി കൊന്നു. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃശൂർ ചമ്മന്നൂർ ലക്ഷംവീട് കോളനി റോഡ് തലക്കാട്ടിൽ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ ശ്രീമതി (75)യാണ് മരിച്ചത്.മകൻ മനോജിനെ (53) വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വ രാത്രി 10 മണിയോടെയാണ് സംഭവം. മദ്യം വാങ്ങാൻ അമ്മയോട് പണം ചോദിച്ചതിനെ തുടർന്ന് വാക്കുതർക്കമുണ്ടായി. ഇതിനിടെ വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് മനോജ് തീകൊളുത്തിയെന്ന് ശ്രീമതി പൊലീസിൽ മൊഴി നൽകി.
ബഹളം കേട്ട് അയൽവാസി വിവരം അറിയിച്ചതിനെ തുടർന്ന് 3 കിലോമീറ്റർ അകലെ താമസിക്കുന്ന മകൾ എത്തിയാണ് പൊലീസിന്റെ സഹായത്തോടെ ശ്രീമതിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക