ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറ’യിലെ ഗാനമാണ് പുറത്തിറങ്ങിയത്. മിന്നല്‍ മുരളിക്ക് ശേഷം ഗുരു സോമസുന്ദരം മലയാളത്തിൽ എത്തുന്ന ചിത്രണമാണ് നാലാം മുറ .ചിത്രത്തില്‍ ബിജു മേനോനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറക്കാര്‍. കൊളുന്ത് നുള്ളീ പെണ്ണേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ശ്രീജിത്ത് ഉണ്ണികൃഷ്ണന് ആണ്. കൈലാസിന്റെ സംഗീതത്തില്‍ ഗാനം ആലപിച്ചിരിക്കുന്നത് വൈഷ്ണവ് ഗിരീഷ് ആണ്.
ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലോകനാഥൻ ഛായാഗ്രഹണവും കൈലാസ് മേനോൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. ലക്കി സ്റ്റാർ എന്ന സിനിമയ്ക്കു ശേഷം ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സൂരജ് വി ദേവ് ആണ് രചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക