സൗന്ദര്യത്തിന്റെ കാര്യത്തിൽ നാം പുറമെ പുരട്ടുന്ന ലേപനങ്ങളെക്കാൾ ഉപരി അകത്തേക്ക് കഴിക്കുന്ന കാര്യങ്ങളിലും വളരെ പ്രാധാന്യം ഉണ്ട്. ഇത്തരത്തിൽ സൗന്ദര്യത്തിനായി കഴിക്കുന്നത് ആരോഗ്യത്തിന് കൂടി നല്ലതാണെങ്കിലോ? അത്തരത്തിൽ ഒരു ജ്യൂസ് തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
പേരു സൂചിപ്പിയ്ക്കുന്നതു പോലെ തന്നെ എ എന്നത് ആപ്പിള്‍, ബി എന്നത് ബീറ്റ്റൂട്ട്, സി എന്നത് ക്യാരറ്റ് എന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഈ മൂന്നും പ്രത്യേക ആനുപാതത്തില്‍ എടുത്താണ് ഈ ജ്യൂസ് തയ്യാറാക്കുന്നത്. ക്യാരറ്റ്, ബീറ്റ്റൂട്ട്, ആപ്പിള്‍ എന്നിവ തുല്യ അളവില്‍ എടുത്തതിന് ശേഷം ബീറ്റ്റൂട്ടിന്റെ തൊലി നീക്കി എല്ലാം കൂടി ചേര്‍ത്തടിച്ചു ജ്യൂസാക്കാം. ഇത് ദിവസവും ഒരു ഗ്ലാസ് വീതം വെറും വയറ്റിൽ കുടിയ്ക്കുന്നത് നല്ല നിറം നല്‍കും.
വയറിന്റെ ആരോഗ്യത്തിനും കുടല് ആരോഗ്യത്തിനുമെല്ലാം ഉത്തമമാണ്. വിളര്‍ച്ചാ പ്രശ്നങ്ങളുള്ളവര്‍ക്കും ഈ ജ്യൂസ് വളരെ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക