ഒമർ ലുലുവിന്റെ ഒരു അഡാർ ലവ് എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പരിചിതമായ താരമാണ് പ്രിയ വാര്യർ.
അഡാർ ലവിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിലൂടെയാണ് പ്രിയ സിനിമാ ലോകത്ത് ശ്രദ്ധ നേടിയത്. എന്നാൽ പിന്നീട് പ്രതീക്ഷിച്ച പോലുള്ള നല്ല വേഷങ്ങൾ താരത്തെ തേടി എത്തിയില്ല. പക്ഷെ സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ് പ്രിയ. ഇപ്പോഴിതാ ഹോളിഡേ ആഘോഷിക്കാൻ താരം വർക്കല ബീച്ചിൽ പോയപ്പോഴുള്ള ചിത്രം താരം ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ്.
വര്‍ക്കല ബീച്ചിലെ കടല്‍ തിരമാലകള്‍ ആസ്വദിച്ച് ഇരിക്കുന്ന ഒരു ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പ്രിയ വാര്യര്‍ പങ്കുവച്ച് നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക