കാപ്പികുടി പലരുടെയും ഒരു ശീലമായി മാറിയിരിക്കുകയാണ് എന്നാൽ രാത്രിയിൽ കാപ്പികുടിക്കുന്നത് അത്ര നല്ലതല്ല എന്നാണ് വിദഗ്ധർ പറയുന്നത്.
രാത്രിയിൽ കാപ്പി കുടിക്കുന്നത് ഉറക്കക്കുറവിന് കാരണമാകാമെന്നാണ് വിദഗ്ധർ പറയുന്നത്. ഉറങ്ങുന്നതിന് ആറ് മണിക്കൂർ മുമ്പെങ്കിലും കാപ്പി കുടിക്കണമെന്നാണ് ‘ക്ലിനിക്കൽ സ്ലീപ്പ് മെഡിസിൻ’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ഉറക്കം കുറഞ്ഞാൽ അത് നിരവധി രോഗങ്ങളെ വിളിച്ചുവരുത്തും. ഒരു ശരാശരി മനുഷ്യൻ ദിവസവും ആറു മണിക്കൂർ എങ്കിലും ഉറങ്ങണമെന്നാണ് പറയാറുള്ളത്. ഉറക്കം കുറയുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പ്രത്യകിച്ചും കൗമാരക്കാരിലാണ് കാണാറുള്ളത്. അമിതമായ മൊബൈൽ ഫോൺ ഉപയോഗമാണ് കൗമാരക്കാരിൽ ഉറക്കം കുറയാനുള്ള പ്രധാന കാരണം. മോശം ഉറക്കം തലച്ചോറിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കാം. നന്നായി ഉറങ്ങാൻ രാത്രിയിലുള്ള കാപ്പികുടി നിർബന്ധമായും ഒഴിവാക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക