മിക്ക സ്ത്രീകൾക്കും ആർത്തവ സമയം ഒരു പേടി സ്വപ്നമാണ്. വയറുവേദന , നടുവേദന കാലുവേദന തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഓരോ സ്ത്രീയും അനുഭവിക്കുന്നത്. ഈ വേദനകളിൽ നിന്നൊരു മുക്തി എല്ലാവരും ആഗ്രഹിക്കുന്നതാണ്.
ഇതാ ആർത്തവസമയത്തെ അസ്വസ്ഥകൾ കുറയ്ക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പ്രതിവിധികൾ ഇതാ
പെരുംജീരകം വെള്ളത്തിലിട്ട് തിളപ്പിച്ച് എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് നിങ്ങളുടെ ആര്‍ത്തവം ക്രമീകരിക്കുകയും ആരോഗ്യം നൽകുകയും ചെയ്യും.
ആർത്തവ പ്രശ്നങ്ങൾ അകറ്റാൻ വളരെ മികച്ച പ്രതിവിധിയാണ് ഇഞ്ചി. വൈകിയുള്ള ആര്‍ത്തവത്തിന് ‘ജിഞ്ചര്‍ ടീ’ ഏറെ ഗുണം ചെയ്യും. ദിവസവും ഒരു ഗ്ലാസ് ഇഞ്ചിയിട്ട വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു. അതൊടൊപ്പം, ആർത്തവ സമയത്തെ അസ്വസ്ഥകൾ അകറ്റാനും ഉത്തമമാണ്.
ഉണക്ക മുന്തിരി നമ്മൾ എല്ലാവരും കഴിക്കാറുണ്ട്. ഉണക്ക മുന്തിരിയിൽ ഫെെബർ ധാരാളമായി അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ആർത്തവസമയത്തെ വയറുവേദന ഒരു പരിധി വരെ നിയന്ത്രിക്കാൻ ഉണക്ക മുന്തിരി കഴിക്കുന്നത് നല്ലതാണെന്നാണ് വിദഗ്ധർ പറയുന്നത്.
ഉണക്ക മുന്തിരി തലേ ദിവസം വെള്ളത്തിലിട്ട ശേഷം രാവിലെ എഴുന്നേറ്റ ഉടൻ വെറും വയറ്റിൽ കുടിക്കുന്നത് ആർത്തവസമയത്തെ അസ്വസ്ഥകൾ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ‘ഇന്റർനാഷണൽ ജേണൽ ഓഫ് ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജിയിൽ’ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക