പഫ്സ് ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല. ബേക്കറികളിലെ ചില്ലുകൂട്ടിൽ നിങ്ങളെ ആകര്ഷിക്കാറുള്ള മുട്ട പഫ്സ് വീട്ടിൽ തയ്യാറാക്കിയാലോ? തയ്യാറാക്കുന്നത് എങ്ങനെ എന്ന
മുട്ട പഫ്സിന് ആവശ്യമായ ചേരുവകൾ
ഓൾ പർപ്പസ് ഫ്ലോർ/ മൈദ; 1 .5 കപ്പ്
ഉപ്പ്; ആവശ്യത്തിന്
ബട്ടർ / നെയ്യ് ; 2 ടേബിൾ സ്പൂൺ
മുട്ട –
വെള്ളം ; ആവശ്യത്തിന്
മസാല തയ്യാറാക്കാൻ ആവശ്യമായത്,
ഓയിൽ ; 1 ടേബിൾ സ്പൂൺ
സവാള ; 3 (വലുത് )
വെളുത്തുള്ളി; 3 അല്ലി (വലുത്)
ഇഞ്ചി ; ചെറിയ കഷണം
കറിവേപ്പില ; 10 ഇലകൾ
മുളക് പൊടി ; 1/ 2 ടീസ്പൂൺ
മഞ്ഞൾ പൊടി -1/ 4 ടീസ്പൂൺ
കുരുമുളക് പൊടി ; 1/2 ടീസ്പൂൺ
മുട്ട പുഴുങ്ങിയത്; 3 എണ്ണം
മുട്ട പഫ്സ് തയ്യറാക്കുന്ന വിധം,
മൈദയിൽ ഉപ്പ്, ബട്ടർ, മുട്ട, വെള്ളം എന്നിവ ചേർത്ത് മാവ് തയ്യാറാക്കുക. ശേഷം, മാവ് 15 മിനിറ്റ് മാറ്റി വയ്ക്കുക. ഈ സമയം മസാല തയാറാക്കുക. എണ്ണ ചൂടാകുമ്പോൾ സവാള വഴറ്റിയെടുക്കുക. അതിലേക്ക് മുകളിൽ പറഞ്ഞ ചേരുവകൾ ഇട്ടു വഴറ്റുക. പഫ്സ് ഷീറ്റ് തയാറാക്കാനായി മാവ് ചെറിയ ഉരുളകളാക്കി എടുക്കുക. അതിൽ 6 എണ്ണം പൂരിയുടെ വലിപ്പത്തിൽ പരത്തുക. പരുത്തുന്നതിൽ ഓരോന്നിലും ബട്ടർ തേച്ച്, ഒന്നിന് മുകളിൽ ഒന്നായി അടുക്കുക. പിന്നെ എല്ലാം കൂടി നേരിയതായി പരത്തുക. ശേഷം അതിനെ ചെറിയ സ്ക്വയർ ആയി മുറിക്കുക. എല്ലാത്തിലും മസാലയും മുട്ടയുടെ പകുതിയും വച്ചിട്ട് മടക്കുക. 30 മിനിറ്റ് ഇവ ബേക്ക് ചെയ്തിന് ശേഷം എടുക്കാം. പാത്രത്തിൽ തട്ടുവച്ച് അതിൽ പഫ്സ് നിരത്തി 30 മിനിറ്റ് ചെറുതീയിൽ തയ്യാറാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക