അന്തരിച്ച നടൻ തിലകന് ഉചിതമായ സ്മാരകം നിർമിക്കാന്‍ സംസ്ഥാന സർക്കാർ മുൻകൈയെടുക്കുമെന്ന് മന്ത്രി വി എൻ വാസവൻ.
സാംസ്കാരിക വകുപ്പും തിലകൻ സ്മാരകവേദിയും ചേർന്ന് നടത്തിയ പ്രൊഫണൽ നാടക മത്സര വിജയികൾക്ക് പുരസ്കാരം സമ്മാനിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ മാറ്റങ്ങളിൽ പുരോഗമനപരമായ സ്ഥാനമാണ് നാടകങ്ങൾക്ക്.
സമൂഹത്തിൽ മൗലികമായ മാറ്റത്തിന് പ്രേരിപ്പിച്ച കലാപ്രസ്ഥാനങ്ങളിൽ നാടകത്തിന് നിർണായക പങ്കാണ്. ഭാവിയിലും നാടകത്തിന്റെ വളർച്ചയ്ക്കായി സാംസ്കാരികവകുപ്പ് എല്ലാ സഹായവും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.തിലകൻ സ്മാരക വേദി പ്രസിഡന്റ് രാജു ഏബ്രഹാം അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക