ഏറെ ഔഷധ ഗുണവും, പോഷക ഗുണവും അടങ്ങിയ ഒന്നാണ് ജീരകം. ഇന്ത്യൻ ഭക്ഷണ രീതികളിൽ ഏറെ പ്രാധാന്യമുള്ള ഒന്ന് കൂടിയാണ് ജീരകം. വെളുത്ത ജീരകം, കറുത്ത ജീരകം, പെരുംജീരകം, മഞ്ഞ ജീരകം എന്നിങ്ങനെ ജീരകം 4 വിധത്തിലുണ്ട്.ആന്റി ഓക്സിഡന്റിന്റെ കലവറയായ ജീരകത്തിന് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള കഴിവും ഉണ്ട്.
കറികളില്‍ ജീരകം ചതച്ചിടുകയും വറുത്ത് പൊടിച്ചിടുകയും ചെയ്യുന്നത് കൊണ്ട് വായുകോപത്തിന്റെ സാധ്യത ഇല്ലാതാക്കുന്നു.
ഭക്ഷണത്തിന് ശേഷം ജീരക വെള്ളം കുടിക്കുന്നത് ഗ്യാസ് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
അതിരാവിലെ ഒരു ഗ്ളാസ് ജീരക വെള്ളം കുടിക്കുന്നത് തടികുറയ്ക്കാന്‍ സഹായിക്കുന്നതിനൊപ്പം ദഹന പ്രക്രിയ സുഗമമാക്കുകയും ചെയ്യുന്നു.
ജീരകമിട്ട് തിളപ്പിച്ച വെള്ളം രാവിലെ കുടിക്കുന്നത് കൊളസ്ട്രോളിനെ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.
ജീരകം ശരീരത്തിലെ ചീത്തകൊളസ്ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്ട്രോളിനെ സ്വാഗതം ചെയ്യുന്നു.
ജീരകം ചെറുനാരങ്ങാനീര് ചേര്‍ത്ത് കഴിച്ചാല്‍ ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ചര്ദ്ദിക്ക് ആശ്വാസം കിട്ടും.
ജീരകം, കൊത്തമല്ലി എന്നിവ സമമെടുത്ത് അരച്ച് കല്ക്കമാക്കി നെയ്യ് കാച്ചി കഴിച്ചാല്‍ കഫം, പിത്തം, ഛര്‍ദ്ദി, അരുചി ഇവ മാറും.
വിളര്‍ച്ച, ചെന്നിക്കുത്ത്, ദഹനക്കേട്, ഗ്യാസ് മുതലായവ മൂലമുള്ള വയറു വേദന അലര്‍ജി എന്നിവയ്ക്ക് ജീരകത്തിന് ആശ്വാസം നല്കാന് കഴിയും.
മുടിയുടെ വളര്‍ച്ചത്വരിതപ്പെടുത്താനും ജീരകവെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.
ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് ജീരകം സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക