ക്രിക്കറ്റിൽ നിന്നും വിരമിച്ച് കുറച്ച് നാൾ ആയെങ്കിലും സച്ചിൻ ടെണ്ടുൽക്കർ ഇപ്പോഴും എല്ലാവരുടെയും ഉള്ളിലെ ഒരു വികാരമാണ്. ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ക്രിക്കറ്റ് താരത്തിന്റെ വിശേഷങ്ങൾ വളരെ ആകാംഷയോടെയാണ് ആരാധകർ എന്നും നോക്കി കാണുന്നത്. ഇപ്പോഴിതാ രസകരമായ ഒരു ക്രിക്കറ്റ് പരാമര്‍ശത്തോടു കൂടി താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. സച്ചിന് പങ്കിട്ട വീഡിയോയില്‍, ഒരു ഹോട്ടല്‍ റെസ്റ്റോറന്റില്‍ ഓംലെറ്റ് മറിച്ചിടാനുള്ള ശരിയായ നിമിഷത്തിനായി ശ്രദ്ധാപൂര്‍വം കാത്തിരിക്കുന്നത് കാണാനാകും. ക്രിക്കറ്റിലെ ഫ്ളിക് ഷോട്ടിനോടാണ് താരം ഇതിനെ താരതമ്യപ്പെടുത്തിയത്.
സച്ചിന് ടെണ്ടുല്‍ക്കറുടെ ഓംലെറ്റ് ഫ്ലിപ്പിംഗ് കഴിവുകളുടെ വീഡിയോ ഇതിനകം 2.4 ദശലക്ഷത്തിലധികം വ്യൂസ് നേടി. നേരത്തെയും താരം ഇത്തരത്തില്‍ ഭക്ഷണ വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക