ഇൻസ്റ്റാഗ്രാം റീൽസിലൂടെ മലയാളികൾക്ക് ഏറെ പരിചിതനായ താരമാണ് പാലാ സജി. ഇപ്പോഴിതാ കമൽ ഹാസന്റെ ചിത്രീകരണം തുടങ്ങിയ ഇന്ത്യൻ 2 വിലേക്ക് തനിക്ക് അഭിനയിക്കാൻ ക്ഷണം ലഭിച്ചു എന്ന വാർത്ത താരം ആരാധകരെ അറിയിച്ചിരിക്കുകയാണ്.
“ഇതിനോടകം മൂന്ന് ചിത്രങ്ങളിൽ അഭിനയിക്കാൻ വിളിച്ചിട്ടുണ്ട്. അതിലൊരു ചിത്രം ഉലകനായകന്റെ ഇന്ത്യൻ 2 ആണ്. ഒരു ഓഡിഷൻ പോലെ ഫോട്ടോസ് വീഡിയോസസ് എന്നിവ അയച്ചുകൊടുക്കാൻ അവർ പറഞ്ഞു, അത് ഞാൻ ചെയ്തിട്ടുണ്ട്. ഇന്ത്യൻ 2വിലെ വേഷം ഉറപ്പായിട്ടില്ലെങ്കിലും അവർ വിളിച്ചത് വലിയ കാര്യമാണ്.” സജി പറഞ്ഞു.
ശങ്കർ സംവിധാനം ചെയ്ത വമ്പൻ ഹിറ്റ് ആയിരുന്ന ഇന്ത്യൻ ന്റെ രണ്ടാം ഭാഗം ആണ് ഇന്ത്യൻ 2. കാജൽ അഗർവാൾ ആണ് ചിത്രത്തിലെ നായിക. പ്രേക്ഷകർ ഏറെ കാലമായി കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഞായറാഴ്ച ചെന്നൈയിൽ ആരംഭിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക