ആവശ്യമായ സാധനങ്ങൾ
മീൻ – വൃത്തിയാക്കി 8 കഷണങ്ങളായി മുറിച്ചത്
ചെറിയുളളി – 8
തക്കാളി – 1
ഇഞ്ചി, വെളുത്തുളളി – 1 ടീസ്പൂൺ വീതം
കുടംപുളി – 4
പച്ചമുളക് – 8
കറിവേപ്പില
തേങ്ങാപ്പാൽ – അര കപ്പ്
മല്ലിപ്പൊടി – 1 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
ഉലുവാപ്പൊടി – അര ടീസ്പൂൺ
ഉപ്പ്
വെളിച്ചെണ്ണ
മീൻ കറി ഉണ്ടാക്കുന്ന വിധം
ഒരു ചട്ടിയിൽ അൽപം എണ്ണ ചൂടാക്കുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുളളിയും ഇടുക. നന്നായി വഴറ്റിയ ശേഷം കറിവേപ്പിലയും പച്ചമുളകും ചെറിയുളളിയും ഇടണം. ഇവ നന്നായി വഴന്നു കഴിയുമ്പോൾ പൊടികളെല്ലാം ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് മൂന്ന് കപ്പ് വെളളവും കുടംപുളി കഷണങ്ങളും ഇടണം. ഇത് തിളക്കുമ്പോൾ മീൻ കഷണങ്ങളിട്ട് ഉപ്പും ചേർക്കണം. തിളച്ച് കുറുകി തുടങ്ങുമ്പോൾ തക്കാളി അരിഞ്ഞത് ചേർക്കണം. ഒടുവിൽ തേങ്ങാപ്പാൽ ചേർത്ത് കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്ത് മൂടി വെയ്ക്കണം. അല്പം കഴിഞ്ഞ് ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക