അമുക്കുരുവും ഉണക്ക മുന്തിരിയും തുല്യഅളവില്‍ എടുത്തതിന് ശേഷം നന്നായി ചതയ്ക്കുക. ഇതില്‍ നിന്നും രണ്ടു സ്പൂണ്‍ വീതം ഒരു ഗ്ലാസ് പശുവിന് പാലില്‍ ചേര്‍ത്ത് നന്നായി തിളപ്പിച്ച് രാത്രി ഭക്ഷണത്തിനുശേഷം പതിവായി കുടിക്കുക.
5 അത്തിപ്പഴം ഉണങ്ങിയത് നന്നായി ചവച്ചു തിന്നുക. തുടര്‍ന്ന് 200 മില്ലി ആട്ടിന്‍ പാലും കുടിക്കുക.
50 ഗ്രാം പരുത്തിക്കുരു, അര മുറി തേങ്ങയുടെ ഒന്നാംപാല്‍, പനംചക്കര ആവശ്യത്തിന് എന്നിവ എടുക്കുക. പരുത്തിക്കുരു കുതിര്‍ത്ത് അരച്ച് അതിലെ പാല് പിഴിഞ്ഞെടുക്കണം. ഇതിനോടു കൂടെ തേങ്ങാപാല്‍ ചേര്‍ത്തു തിളപ്പിച്ച് പനംചക്കര ചേര്‍ത്തു ദിവസവും കുടിക്കുക.
ഇന്തുപ്പും വെണ്ണയും ചേര്‍ത്ത് രാത്രി ആഹാരത്തോടൊപ്പം കുട്ടികള്‍ക്ക് കൊടുത്താല്‍ കുട്ടികള്‍ തടി വയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക