ആവശ്യമായ ചേരുവകൾ
ഗോതമ്പ് മാവ് – 2 കപ്പ്
യീസ്റ്റ് – 1 ടീസ്പൂൺ
പഞ്ചസാര – 1 ടീസ്പൂൺ + 2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മുട്ട – 1
തേങ്ങാപ്പാൽ – 1/2 കപ്പ്
ചൂട് വെള്ളം – ഏകദേശം 1.5 മുതൽ 2 കപ്പ് വരെ
തയ്യാറാക്കുന്ന വിധം
ഗോതമ്പ് മാവ്, യീസ്റ്റ്, 1 ടീസ്പൂൺ പഞ്ചസാര, ഉപ്പ് എന്നിവ നന്നായി യോജിപ്പിക്കുക.
ചെറുചൂടുള്ള വെള്ളം കുറേശ്ശേ ഒഴിച്ച് കട്ടിയുള്ള മാവ് തയ്യാറാക്കാം.
കൈകളോ ഹാൻഡ് മിക്സറോ ഉപയോഗിച്ച് കട്ടകെട്ടാതെ മാവ് തയ്യാറാക്കി എടുക്കണം.
മാവ് പുളിക്കാനായി രാത്രി മുഴുവനോ അല്ലെങ്കിൽ കുറഞ്ഞത് 8 മണിക്കൂർ എങ്കിലുമോ മാറ്റി വയ്ക്കുക.
പുളിച്ചതിന് ശേഷം മാവിലേക്ക് തേങ്ങാപ്പാലും 2 ടേബിൾസ്പൂൺ പഞ്ചസാരയും ഉപ്പും (ആവശ്യമെങ്കിൽ ചേർക്കുക,
ഒരു മുട്ട നന്നായി അടിച്ച് അതും കൂടി മാവിലേക്ക് ചേർത്ത് എല്ലാം ഒരിക്കൽ കൂടി മിക്സ് ചെയ്ത് ഒരു നോൺ-സ്റ്റിക്ക് തവയിൽ അപ്പം ചുട്ടെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക