തൊലി കളഞ്ഞ 10 വെളുത്തുള്ളി കാല്‍കപ്പ് ഒലീവ് ഓയിലിലിട്ട് മിക്സ് ചെയ്ത് കുഴമ്പ് രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം മുടിയിഴകള്‍ക്കിടയില്‍ പുരട്ടി 45 മിനിറ്റിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
ഒരു പഴം ഉടച്ചതിലേയ്ക്ക് ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍ മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കി ഇതിലേയ്ക്ക് ഒരു സ്പൂണ്‍ തൈരും കൂടി ചേര്‍ത്ത് ഇളക്കാം. ഇനി ഈ മിശ്രിതം തലയില്‍ നന്നായി തേച്ചു പിടിപ്പിച്ച് അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം.
രണ്ട് മുട്ടയുടെ വെള്ളയും രണ്ട് ടീസ്പൂണ്‍ ഒലീവ് ഓയിലും ഒരു ബൗളിലെടുത്ത് നന്നായി മിക്സ് ചെയ്തതിന് ശേഷം തലമുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക