1 നിര്‍ജ്ജലീകരണം മൂലമാണ് പ്രധാനമായും യൂറിനറി ഇൻഫെക്ഷൻ ഉണ്ടാകുന്നത്. അതിനാൽ ധാരാളം വെള്ളം കുടിക്കുക. അണുബാധയ്ക്ക് കാരണമായ എല്ലാ ബാക്ടീരിയകളെയും പുറന്തള്ളാന്‍ ഇത് സഹായിക്കും.
2 വിറ്റാമിന്‍ സി ശരീരത്തിലെ യൂറിക് ആസിഡ് അളവ് കുറയ്ക്കാൻ സഹായിക്കും, ഇത് യൂറിനറി ഇൻഫെക്ഷൻ കുറയ്ക്കും. അതിനാൽ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുക.
3 ക്രാന്‍ബെറികളില്‍ പ്രോആന്തോസയാനിഡിന്‍സ് അടങ്ങിയിട്ടുള്ളതിനാൽ മൂത്രനാളിയിലെ പാളിയില്‍ ബാക്ടീരിയകള്‍ പറ്റിനില്‍ക്കുന്നത് തടയാന്‍ സഹായിക്കും.
4 കൂടുതല്‍ നേരം മൂത്രം ഒഴിക്കാതെ പിടിച്ചു വയ്ക്കുന്നത് ബാക്ടീരിയകള്‍ വര്‍ദ്ധിക്കുന്നതിലേക്കും അതിലൂടെ അണുബാധയ്ക്കും കാരണമാകുന്നു. അതിനാൽ കൃത്യമായ ഇടവേളകളിൽ മൂത്രം ഒഴിക്കുക.
5 ലൈംഗിക ബന്ധങ്ങള്‍ ബാക്ടീരിയകളെയും മറ്റ് സൂക്ഷ്മാണുക്കളെയും മൂത്രനാളിയിലേക്ക് നയിക്കുന്നതിന് കാരണമാകുന്നു. അതിനാൽ ലൈംഗിക ബന്ധത്തിന് മുമ്പും ശേഷവും മൂത്രമൊഴിക്കുകയും ജനനേന്ദ്രിയം ശരിയായി കഴുകുകയും ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക