കണ്ണ് ആണ് മനുഷ്യന്റെ ഏറ്റവും ശക്തമായ ഒരു അവയവം . കണ്ണിന്റെ ഭംഗി കൂട്ടാൻ പണ്ടുമുതലേ കണ്മഷിയും സുറുമയും എല്ലാം ഉപയോഗിക്കാറുണ്ട്. എന്നാൽ കണ്ണിൽ ഇടുന്ന കണ്മഷി പടർന്നാൽ ആകെ വൃത്തികേടാകും . എന്നാൽ കണ്ണിൽ ഇടുന്ന കണ്മഷി പടരാതിരിക്കാനുള്ള ചില വഴികൾ ഇതാ.
കണ്മഷി എഴുതുന്നതിന് മുന്‍പ് കണ്ണിന് താഴെ അല്പം പൗഡറിടുന്നത് കണ്മഷി പടരാതിരിക്കാന്‍ സഹായിക്കും. എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍ മുഖത്ത് മുഴുവനും പൗഡറിടുക. എണ്ണമയം കണ്മഷി പടരാനുള്ള ഒരു കാരണമാണ്.
കണ്ണുകളുടെ അറ്റത്തേക്ക് അധികം മഷി എഴുതരുത്. ഇവിടെ മഷി പെട്ടെന്ന് പടരാം. ഐലൈനര്‍ ഉപയോഗിച്ചും കണ്ണെഴുതാവുന്നതാണ്. ഇത് മഷി പടരാതിരിക്കുവാനുളള ഒരു മാര്‍ഗമാണ്. ഐലൈനറും മഷിയും ഒരുമിച്ചും കണ്ണെഴുതാന്‍ ഉപയോഗിക്കാം. ആദ്യം കണ്മഷി എഴുതിയ ശേഷം ഐലൈനര്‍ കൊണ്ട് അതിന് മുകളില്‍ എഴുതുക.
രാത്രി കിടക്കുമ്പോള്‍ ഐലൈനര്‍ ഉപയോഗിച്ച് കണ്ണെഴുതിയാല്‍ രാവിലെയും അത് പോകാതിരിക്കും. കണ്ണെഴുതിയിട്ടുണ്ടെങ്കില്‍ പുറത്തു പോകുമ്പോള്‍ കര്‍ച്ചീഫോ ടിഷ്യൂപേപ്പറോ കയ്യില്‍ കരുതുക
പ്രതികരിക്കാൻ ഇവിടെ എഴുതുക