വെളിച്ചെണ്ണ കാറി പോയാൽ പിന്നെ അത് ഉപയോഗിച്ച് പാചകം ചെയ്യുന്നത് ഭക്ഷണത്തിന്റെ രുചിയും മണവും നശിപ്പിക്കും. എന്നാൽ വലിയ അളവിൽ ഉള്ള വെളിച്ചെണ്ണ കാറി പോയാൽ അത് പാഴാക്കി കളയുക എന്നതും നടക്കാത്ത കാര്യമാണ്. കാറി പോയ വെളിച്ചെണ്ണ ശരിയാക്കാൻ ഒരു മാർഗ്ഗമുണ്ട്.
ആദ്യം തന്നെ രണ്ടു തേങ്ങ എടുത്ത് ചിരകി അതിലേക്ക് ഒരു സ്പൂൺ നല്ല വെളിച്ചെണ്ണയും ചേർത്തു മിക്സിയിൽ ഒരു അടി അടിച്ചതിന് ശേഷം വളരെ കുറച്ച് വെള്ളം മാത്രം ഒഴിച്ച് ഒന്നാം പാൽ പിഴിഞ്ഞ് എടുക്കുക.
കാറി പോയ വെളിച്ചെണ്ണ ഒരു ചീനച്ചട്ടിയിൽ ഒഴിച്ച് തയ്യറാക്കി വച്ചിരിക്കുന്ന തേങ്ങാപ്പാൽ കൂടി ചേർത്ത് തിളപ്പിക്കുക. തിളയ്ക്കുന്നത് വരെ നന്നായി ഇളക്കുക. തിളച്ചതിന് ശേഷം തീ കുറച്ച് വച്ച് ഇടയ്ക്കിടെ മാത്രം ഇളക്കി കൊടുക്കുക. തേങ്ങാപ്പാലിലെ വെള്ളം മുഴുവൻ വറ്റി കഴിയുമ്പോൾ തീ ഓഫ് ചെയ്യാം. തണുത്തതിന് ശേഷം വെളിച്ചെണ്ണ വൃത്തിയുള്ള ഒരു കുപ്പിയിലാക്കി സൂക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക