ഏവരെയും പ്രയാസത്തിലാക്കുന്ന മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഹെൽമറ്റ് ആണെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഹെൽമറ്റ് വെച്ചില്ലെങ്കിലോ പിടി വീഴുകയും ചെയ്യും. അപകടം പറ്റിയാൽ എന്തും സംഭവിക്കുകയും ചെയ്യും. ഏറെനേരം ഹെല്‍മറ്റ് ധരിക്കുന്നതിലൂടെ തലയുടെ മുകൾവശം മുഴുവനായി കവർ ചെയ്യും . ഇതു തലയോട്ടിയിലെ വിയർപ്പു വർധിപ്പിക്കുകയും ഈ നനനവു ശിരോചർമത്തിൽ പൂപ്പലിനും തുടർന്ന് താരനും ചൊറിച്ചിലിനും കാരണമാവുകയുമാണ് ചെയ്യുന്നത്. താരൻ വന്നുപെട്ടാൽ പിന്നെ മുടികൊഴിച്ചിൽ വേഗത്തിലാകും.
ഹെൽമറ്റ് വയ്ക്കുന്നതിലൂടെ വിയർപ്പ് അടിഞ്ഞു കൂടി തലയോട്ടിയിൽ അണുബാധ ഉണ്ടായേക്കാം. ഇതു മുടി കൊഴിച്ചിൽ വർധിപ്പിക്കും. ഇക്കാര്യങ്ങൾ ഇനി ശ്രദ്ധിക്കാവുന്നതാണ്.
ശുദ്ധമായ വെള്ളത്തിൽ കുളിക്കുന്നതും വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുന്നതും തലയോട്ടിയിലെ പൊടിയും താരനും അകറ്റും. മുടി തീരെ വരണ്ടാതാകാതിരിക്കാൻ ശ്രദ്ധിക്കുക. ഇതു ഹെൽമറ്റും മുടിയും തമ്മിൽ ഉരസി മുടി കൊഴിച്ചിലുണ്ടാക്കും. തലയോട്ടിയും മുടിയും ആൽമണ്ട് ഓയിൽ കൊണ്ടു മസാജ് ചെയ്യുക. ഇതു ഏറെ നേരം ഈർപ്പം നിലനിർത്തും.
ഹെൽമറ്റിനകം വശം എപ്പോഴും വൃത്തിയാക്കി ശുദ്ധവായു ലഭിക്കുന്ന സ്ഥലത്തു വേണം വയ്ക്കാൻ, ഇതു അണുബാധ തടയും. ദൂരയാത്രകൾ പോകുന്നതിനിടയ്ക്ക് വണ്ടി നിർത്തി ഹെൽമറ്റ് ഊരിവയ്ക്കാം. ഇടവേളകൾ നൽകുന്നത് വിയർപ്പിനെ തടയും. ഹെൽമറ്റ് ധരിക്കുന്നതിനു മുമ്പായി തല ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് കവർ ചെയ്യാം. ഇതു ഹെൽമറ്റും മുടിയും കൂട്ടിയുരസി മുടി കൊഴിച്ചിലുണ്ടാക്കുന്നതു തടയും. ഇക്കാര്യങ്ങൾ പാലിച്ചാൽ മുടി കൊഴിഞ്ഞു പോകുന്നത് ഒഴിവാക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക