മലയാളത്തിലെ ശ്രദ്ധേയരായ യുവ നടന്മാർ ഒരു സിനിമയിൽ ഒന്നിക്കുകയാണ്. ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗ്ഗീസ്,റോഷന് മാത്യു എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ‘മഹാറാണി’ .
സിനിമയുടെ സ്വിച്ചോൺ കർമ്മവും പൂജയും കൊച്ചിയിൽ നടന്നു. സംവിധായകന് ഷാജി കൈലാസ് ഉൾപ്പടെയുള്ളവർ സന്നിഹിതരായിരുന്നു .
ജി മാര്‍ത്താണ്ഡന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ഒക്ടോബര്‍ ആരംഭിക്കും. കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ ഒരുക്കുന്നത് ഇഷ്ക്ക് എഴുതിയ രതീഷ് രവി ആണ്.
ഹരിശ്രീ അശോകന്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സുജിത് ബാലന്, കൈലാഷ്, ഗോകുലന്, അശ്വത് ലാല്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ സിനിമയാണ് മഹാറാണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക