ഉരച്ച് കഴുകാതെയും വീര്യം കൂടിയ ഡിറ്റർജന്റുകളും ഉപയോഗിക്കാതെ പാത്രങ്ങൾ എങ്ങനെ പുതിയത് പോലെ ആക്കാം എന്ന് നോക്കാം.
ഒരു പാത്രത്തിലേക്ക് കുറച്ച് ക്ലോറിൻ എടുത്തതിന് ശേഷം ഒരു ചെറിയ തുണി ഉപയോഗിച്ച് ഏത് പാത്രം ആണോ വൃത്തിയാക്കേണ്ടത് അതിലേക്ക് തേച്ചു പിടിപ്പിക്കുക. അതിന് ശേഷം ഒരു 5 മിനുട്ട് അങ്ങനെ തന്നെ വയ്ക്കുക. അതിന് ശേഷം കഴുകുക. പാത്രങ്ങൾ പുതുപുത്തൻ ആകും.
ഗ്ലാസുകൾ പോലുള്ള ചെറിയ പാത്രങ്ങൾ ആണെങ്കിൽ ഒരു വലിയ ബക്കറ്റിൽ വെള്ളം എടുത്തതിന് ശേഷം നാല് സ്പൂൺ ക്ലോറിൻ ഒഴിച്ച് കൊടുക്കുക. അതിന് ശേഷം പാത്രങ്ങൾ ഇതിലേക്ക് അര മണിക്കൂർ മുക്കി വച്ചതിന് ശേഷം കഴുകി എടുക്കാം. ഒരു തവണ എടുക്കുന്ന ക്ലോറിൻ വെള്ളം വീണ്ടും ഒന്ന് രണ്ടു തവണ കൂടി ഉപയോഗിക്കാവുന്നതാണ്. ബാക്കി വരുന്ന വെള്ളം മുറ്റത്തുള്ള പൂപ്പലിലും മറ്റും ഒഴിച്ചാൽ അത് മാറി കിട്ടും.
ഇങ്ങനെ ചെയ്യുമ്പോൾ കൈയിൽ ഗ്ലൗസ് ഇടാൻ മറക്കരുത്,
പ്രതികരിക്കാൻ ഇവിടെ എഴുതുക