ധാരാളം പോഷകമൂല്യങ്ങൾ ഉള്ള ഒരു ഫലമാണ് വാഴപ്പഴം. ഏത് സീസണിലും ആവശ്യത്തിലധികം നമുക്ക് ലഭ്യമായ ഒരു പഴവും കൂടിയാണിത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഇത് ചീഞ്ഞു പോകാറുമുണ്ട്. പലപ്പോഴും നാം കടയിൽ നിന്നും മറ്റും കുറച്ചധികം പഴം വാങ്ങുകയോ അല്ലെങ്കിൽ കുല പഴുപ്പിക്കാൻ വച്ചാലോ ഒക്കെ എല്ലാ പഴവും കൂടി ഒരുമിച്ച് പഴുത്ത് ചീഞ്ഞു പോകാറുണ്ട്. അല്ലെങ്കിൽ പഴത്തിന്റെ തൊലി കറുത്ത് പോകും. പിന്നെ നമുക്ക് അത് കഴിക്കാൻ തോന്നുകയില്ല. ഇനി മുതൽ ഇങ്ങനെ പഴുത്ത് പോകാതിരിക്കാനും തൊലി കറുത്ത് പോകാതെ ഇരിക്കാനും ഒരു സിമ്പിൾ ട്രിക്ക് പരിചയപ്പെടാം.
പഴത്തിന്റെ ഞെട്ടിന്റെ ഭാഗത്ത് ഒരു അലൂമിനിയം ഫോയിൽ കൊണ്ട് പൊതിഞ്ഞു വയ്ക്കുക. പഴം പഴുത്ത് പോകില്ല, അലൂമിനിയം ഫോയിൽ ഇല്ലെങ്കിൽ കുറച്ച് പ്ലാസ്റ്റിക് കഷ്ണം കൊണ്ട് കെട്ടിവച്ചാലും മതിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക