ഏറെ ആരോഗ്യ ഗുണമുള്ള ഒരു ഭക്ഷ്യ വിഭവമാണ് ഓട്സ്. ദിവസവും ഓട്സ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ദിവസവും ഒരു ബൗള്‍ ഓട്സ് കഴിച്ചാൽ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍, സുപ്രധാന ഫാറ്റി ആസിഡുകള്‍, നാരുകള്‍, വിറ്റാമിന്‍ ഇ എന്നിവ നല്കുന്നു. ഹൃദയത്തെ സംരക്ഷിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് ബീറ്റാ-ഗ്ലൂക്കന് അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
ലയിക്കുന്ന ഫൈബറും ബീറ്റാ ഗ്ലൂക്കനും ഓട്സില്‍ കാണപ്പെടുന്നു. വെളുത്ത രക്താണുക്കള്‍ക്ക് (WBCs) ബീറ്റാ-ഗ്ലൂക്കന് ആഗിരണം ചെയ്യാനുള്ള അതുല്യമായ റിസപ്റ്ററുകള്‍ ഉണ്ട്. ഡബ്ല്യുബിസികള് ബീറ്റാ-ഗ്ലൂക്കന് ഉത്തേജിപ്പിക്കുകയും അണുബാധകളെ പ്രതിരോധിക്കാന്‍ മികച്ച പ്രാപ്തി നല്‍കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക